അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് വിയെയാണ് നഗരൂർ പൊലീസ് പിടികൂടിയത്. ......
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 നാളെ മടങ്ങും. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ യുദ്ധവിമാനത്തെ ഇന്ന് ഹാങ്ങറിൽ നിന്ന് പുറത്തിറക്കും. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അടുത്തിടെ നടപ്പിലാക്കിയ കോടതി ഫീസ് വർദ്ധനവ് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ (KHCAA) സമർപ്പിച്ച ഒരു പൊതുതാൽപര്യ ഹർജിയിൽ തങ്ങളെയും കക്ഷി ചേർക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അമിതമായ വർദ്ധനവ്, ജനങ്ങൾക്ക് ഭാരം
2025-ലെ കേരള ഫിനാൻസ് ആക്ട് പ്രകാരം കോടതി ഫീസിലുണ്ടായ വർദ്ധനവ് 400% മുതൽ 9,900% വരെയാണെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി ജി. ......
ആറ് കെട്ടിടങ്ങള്‍ കൂടി ഉടൻ യാഥാർത്ഥ്യമാകും. ഇതോടെ പുതിയ പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
1990 ജൂലൈ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ വൈദ്യൻ കുന്നിലാണ് ടെക്നോപാർക്കിന് ശിലയിടുന്നത്. ......
തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് ദക്ഷിണ റെയില്‍വേ.
കേരളത്തില്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്.
സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുന്‍പുവരെ കറന്റ് റിസര്‍വേഷന്‍ ലഭ്യമാകും.
നേരത്തെ ആദ്യ സ്റ്റേഷന് വിട്ടുകഴിഞ്ഞാല്‍ ഇത് സാധ്യമായിരുന്നില്ല. സ്റ്റേഷന് കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം.
വ്യാഴാഴ്ചയാണ് റിസര്‍വേഷന്‍ മാനദണ്ഡം പരിഷ്കരിച്ചത്. ......
കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക അനുവദിച്ചത്. ......
എറണാകുളത്തെ വീട്ടുമുറ്റത്ത് കിടന്ന കാർ മോഷ്ടിച്ച പത്തൊൻപതുകാരൻ തിരുവനന്തപുരത്ത് പിടിയിലായി. പായിപ്ര പേണ്ടാണത്ത് അൽ സാബിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം രൂപയുടെ അഴിമതി നടന്നു.
അഴിമതി ആരോപണത്തില്‍ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ അന്വേഷണ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ കൈശുദ്ധമാണെങ്കില്‍ അനർട്ടിൻ്റെ ഇടപാടുകളില്‍ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
240 കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ സി ഇ ഒ യ്ക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ......